സ്വരാ ഭാസ്‌കറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തി | Oneindia Malayalam

2018-01-30 159

Bollywood reacts to Swara Bhaskar's remarks about Sanjay Leela Bhansali's movie Padmavat
സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദം ചിത്രം പത്മാവതിനെതിരെ നടി സ്വരാഭാസ്‌കര്‍ നടത്തിയ വിമര്‍ശനത്തിനെതിരെ ബോളിവുഡ് താരങ്ങള്‍. ബന്‍സാലിയുടെ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിന് ശേഷം താനൊരു യോനിയായി ചുരുങ്ങിയെന്ന് ദി വയറില്‍ എഴുതിയ ലേഖനത്തില്‍ സ്വര പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്.സംവിധായകന്റെ മികവിനെ സ്വര ലേഖനത്തില്‍ പുകഴ്ത്തുന്നുണ്ടെങ്കിലും പിന്നീട് സ്ത്രീയെ പുരുഷാധിപത്യ സമൂഹം പരിഗണിക്കുന്ന അതേ രീതിയാണ് ചിത്രത്തിലുള്ളതെന്ന് സ്വര പറഞ്ഞിരുന്നു.നിരവധി വിവാദങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകള്‍ക്കും ശേഷം വളരെ കഷ്ടപ്പെട്ടാണ് പദ്മാവത് തീയേറ്ററിലെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് കൊണ്ട് സ്ത്രീ സമൂഹം നേടിയെടുത്ത കാര്യങ്ങളെ ഇല്ലാതാക്കുന്നതാണ് പദ്മാവത് എന്നായിരുന്നു സ്വരയുടെ പരാമര്‍ശം. നമ്മള്‍ വീണ്ടും ആ ഇരുണ്ട കാലത്തിലേക്ക് പോവുകയാണ്. ബന്‍സാലിയുടെ പദ്മാവത് ഓര്‍മപ്പെടുത്തുന്നതും അതാണ്.